---
title: "ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം, 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കും"
english_title: "The new low pressure area in the Bay of Bengal will strengthen in 48 hours tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13258/the-new-low-pressure-area-in-the-bay-of-bengal-will-strengthen-in-48-hours-tomorrow"
published_at: "2021-11-28T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a3501c39e1f_news card.jpg"
keywords: []
---

# ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം, 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കും

> **Lead Summary:** **തിരുവനന്തപുരം: **ശ്രീലങ്കന്‍ തീരത്തിന് സമീപമായി നിലക്കൊള്ളുന്ന ചക്രവാതചുഴി നാളെയോടെ( തിങ്കളാഴ്ച) അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

## Article Content

**തിരുവനന്തപുരം: **ശ്രീലങ്കന്‍ തീരത്തിന് സമീപമായി നിലക്കൊള്ളുന്ന ചക്രവാതചുഴി നാളെയോടെ( തിങ്കളാഴ്ച) അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

 തെക്ക് ആന്ധ്രാ - തമിഴ്‌നാട് തീരത്തു വടക്ക് കിഴക്കന്‍ കാറ്റ് ശക്തമാണ്. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ നാളെയോടെ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 3 ദിവസം മഴ തുടരാന്‍ സാധ്യതയുണ്ട്. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13258/the-new-low-pressure-area-in-the-bay-of-bengal-will-strengthen-in-48-hours-tomorrow)