തളിപ്പറമ്പ്: മാർക്കറ്റ് ഗോദ റോഡിലെ ഗ്രിൽ 3 വർഷത്തോളമായി നിരന്തരം പൊട്ടിക്കൊണ്ടിരിക്കുകയാണ്. പല തവണകളായി വഴിയാത്രക്കാർക്ക് ഇതുമുഖേന പരിക്കുകൾ ഉണ്ടായിട്ടുണ്ട്. നിരന്തരമായി ജനങ്ങളും, വാഹനങ്ങളും കടന്ന് പോകുന്ന വഴിയാണിത്. 3 വർഷമായി വാർഡ് കൗൺസിലർ സ്വമേതായ ഇത് റിപ്പയർ ചെയ്തുകൊണ്ടിരുന്നു.
PWD യുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലമില്ല. വാർഡ് കൗൺസിലർ താലൂക് സഭയിൽ അവതരിപ്പിക്കുകയും ശാശ്വത പരിഹാരം തേടിയെങ്കിലും പരിഹരിച്ചില്ല തുടർന്ന് പോതു മരാമത്തു മന്ത്രിറിയാസിന് നിവേദനം കൊടുത്തെങ്കിലും . തത്കാലികമായി പൊട്ടിയ ഗ്രിൽ റിപ്പയർ ചെയ്ത് ഈ പ്രശ്നം പരിഹരിച്ചു എന്ന് റിപ്പോർട്ട് ചെയ്ത pwd യുടെ നിലപാടാണ് പ്രശ്നം പരിഹരിക്കാതിരുന്നത് . ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി അവതരിപ്പിച്ച എന്റെ അപേക്ഷക്ക് ഇന്നും ഇതിന് യാതൊരു പരിഹാരവുമില്ലെന്ന് വാർഡ് കൗൺസിലർ നുബ് ല തളിപ്പറമ്പ് ന്യൂസിനോട് പറഞ്ഞു.
അടിയന്തിരമായി PWD ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു
Petition was made to Minister Riaz but no solution: Ward Councilor Nub La