കണ്ണൂർ ചിറക്കൽ പെരുമ്പള്ളിയാട്ടത്തിന്റെ ഭാഗമായി എട്ടാം ക്ലാസ് വിദ്യാർത്ഥിയെക്കൊണ്ട് തീചാമുണ്ഡി തെയ്യം കെട്ടിച്ച സംഭവത്തിൽ ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടി. കുട്ടി സ്വമേധയാ തെയ്യം കെട്ടിയതാണെന്ന് പോലീസ് റിപ്പോർട്ട് കോടതി തള്ളി. കുട്ടികൾക്കൊ രക്ഷിതാക്കൾക്കോ ഇത്തരത്തിൽ സമ്മതം നൽകാൻ ആകില്ലെന്ന് കോടതി ഓർമിപ്പിച്ചു.

ചീഫ് ജസ്റ്റിസ് എസ് വി എൻ ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കുട്ടികളെ ഉപയോഗിച്ച് തീചാമുണ്ഡി തെയ്യം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോട്ടയ്ക്കലിലെ ദിശ എന്ന സംഘടന നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്.
highcourt