തളിപ്പറമ്പ്: റോഡിൽ സ്ഥിരമായി വിഷപ്പാമ്പിനെ കാണാൻ തുടങ്ങിയതോടെ ചെനയന്നൂർ റോഡിൽ അഞ്ചോളം മുന്നറിയിപ്പ് ബോർഡുകളാണ് സ്ഥാപിച്ചത്. കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വീടുകളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന റോഡാണിത്. ഈ പരിസരത്ത് ഉഗ്രവശമുള്ള പാമ്പിനെ സ്ഥിരമായി നാട്ടുകാർ കാണാറുണ്ട്.
ഇതുവഴി രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണം എന്ന ബോർഡുകൾ ആണ് പലയിടത്തായി ഉള്ളത്. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് ചെനയന്നൂർ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചത്.
chenayannoor pravasi