വേനലവധി മാർച്ച് 31ന് തന്നെ, അധ്യായന ദിനങ്ങൾ 205 ആയി കുറച്ചു

വേനലവധി മാർച്ച് 31ന് തന്നെ, അധ്യായന ദിനങ്ങൾ 205 ആയി കുറച്ചു
Jun 7, 2023 06:30 PM | By Thaliparambu Editor

തിരുവനന്തപുരം: ഈ അക്കാദമിക വര്‍ഷത്തില്‍ അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്താന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനകളുടെ യോഗമാണ് തീരുമാനമെടുത്തത്. അധ്യാപക സംഘടനകളുടെ അഭ്യര്‍ഥന മാനിച്ചാണ് 210 സ്‌കൂള്‍ പഠന ദിവസങ്ങള്‍ എന്നത് 205 പഠന ദിവസങ്ങള്‍ എന്നാക്കി നിജപ്പെടുത്തിയത്. വേനല്‍ക്കാല അവധിയിലും മാറ്റമില്ല.

നേരത്തെ ഏപ്രില്‍ ആറുമുതല്‍ വേനല്‍ക്കാല അവധി തുടങ്ങുന്ന തരത്തില്‍ അധ്യയനദിനങ്ങള്‍ ക്രമീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ പഴയ പോലെ തന്നെ വേനല്‍ക്കാല അവധി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള തീയതികള്‍ വേനല്‍ക്കാല അവധി ദിവസങ്ങളായി തുടരും. മുഴുവന്‍ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ല.

അധ്യയന വര്‍ഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളില്‍ 13 ശനിയാഴ്ചകള്‍ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയില്‍ 5 പ്രവൃത്തി ദിനങ്ങള്‍ വേണം എന്ന് നിര്‍ദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയില്‍ 5 ദിവസം അധ്യയന ദിനങ്ങള്‍ ലഭിക്കാത്ത ആഴ്ചകളില്‍ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.

2022-23 അക്കാദമിക വര്‍ഷത്തില്‍ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പം 4 ശനിയാഴ്ചകള്‍ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങള്‍ ആണ് 2022-23 അക്കാദമിക വര്‍ഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വര്‍ഷത്തില്‍ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേര്‍ന്ന് 205 അധ്യയന ദിനങ്ങള്‍ ആണ് ഉണ്ടാകുക


summer voccation

Next TV

Related Stories
പാലക്കാട് ശക്തമായ മഴ, ഉരുൾപൊട്ടി; വീടുകളിലും കടകളിലും വെള്ളം കയറി

Sep 22, 2023 09:04 PM

പാലക്കാട് ശക്തമായ മഴ, ഉരുൾപൊട്ടി; വീടുകളിലും കടകളിലും വെള്ളം കയറി

പാലക്കാട് ശക്തമായ മഴ; പാലക്കയത്ത് ഉരുൾപൊട്ടി; വീടുകളിലും കടകളിലും വെള്ളം...

Read More >>
മഴ കനക്കും; ഒൻപത് ജില്ലകളി‍ൽ യെല്ലോ അലർട്ട്

Sep 22, 2023 09:03 PM

മഴ കനക്കും; ഒൻപത് ജില്ലകളി‍ൽ യെല്ലോ അലർട്ട്

മഴ കനക്കും; ഒൻപത് ജില്ലകളി‍ൽ യെല്ലോ...

Read More >>
സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യം

Sep 22, 2023 08:59 PM

സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യം

സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം...

Read More >>
പെട്രോൾ പമ്പുകൾ അടച്ചിടും

Sep 22, 2023 08:56 PM

പെട്രോൾ പമ്പുകൾ അടച്ചിടും

പെട്രോൾ പമ്പുകൾ...

Read More >>
യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ദുരിതമോചന യാത്ര സംഘടിപ്പിച്ചു

Sep 22, 2023 08:53 PM

യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ദുരിതമോചന യാത്ര സംഘടിപ്പിച്ചു

യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ദുരിതമോചന...

Read More >>
മടക്കാട്, പൂമംഗലം, ഇടി സി റോഡ് മെക്കാടം ചെയ്തു നവീകരിക്കുക; പ്രധിഷേധ ധർണ നടത്തി

Sep 22, 2023 08:50 PM

മടക്കാട്, പൂമംഗലം, ഇടി സി റോഡ് മെക്കാടം ചെയ്തു നവീകരിക്കുക; പ്രധിഷേധ ധർണ നടത്തി

മടക്കാട്, പൂമംഗലം, ഇടി സി റോഡ് മെക്കാടം ചെയ്തു നവീകരിക്കുക; പ്രധിഷേധ ധർണ...

Read More >>
Top Stories