കണ്ണപുരം; നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഐസ് ക്രീം പാർലറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിച്ച് അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ പരാതിയിൽ യുവാവിനെതിരെ പോക്സോ കേസ്.

കഴിഞ്ഞവർഷം എപ്രിൽ മുതൽ ഇൻസ്റ്റാഗ്രാം വഴിപരിചയപ്പെട്ട പാപ്പിനിശേരി പഞ്ചായത്തിലെ 14 കാരിയെയാണ് യുവാവ് പീഡിപ്പിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ദിവസങ്ങൾക്ക് മുമ്പ് ചെറുകുന്നിലെ ഐസ് ക്രീം പാർലറിൽ എത്തിച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കണ്ണപുരം പോലീസ് ഇരിണാവ് യോഗശാലയിലെ മുഹമ്മദിനെ (21) തിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
pocso case