സ്‌കൂള്‍ പ്രവേശനോത്സവം നാളെ; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

സ്‌കൂള്‍ പ്രവേശനോത്സവം നാളെ; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
May 31, 2023 08:28 PM | By Thaliparambu Editor

തിരുവനന്തപുരം: സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം, മലയിന്‍കീഴ് ജി എല്‍ പി ബി സ്‌കൂളില്‍ നിര്‍വഹിക്കും. നവാഗതര്‍ക്ക് മുഖ്യമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമര്‍പ്പിക്കുകയും ചെയ്യും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ 2023 -24 അദ്ധ്യയന വര്‍ഷത്തെ കലണ്ടര്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്യും.

മധുരം മലയാളം, ഗണിതം രസം കുട്ടിക്കൂട്ടം കൈപ്പുസ്തക പ്രകാശനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. ഹലോ ഇംഗ്ലീഷ് - കിഡ്സ് ലൈബ്രറി ബുക് സീരീസ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രകാശനം ചെയ്യും. അടൂര്‍ പ്രകാശ് എം പി, ഐ ബി സതീഷ് എം എല്‍ എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, നവകേരളം കര്‍മ പദ്ധതി 2 കോര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമഎന്നിവര്‍ മുഖ്യാതിഥികളാകും.

പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം ആശംസിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ ഷാനവാസ്, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, മലയന്‍കീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ വല്‍സല കുമാരി എന്നിവര്‍ സംബന്ധിക്കും. മന്ത്രി വി ശിവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കും. തുടര്‍ന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തിന് ശേ ഷമായിരിക്കും ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇതിന് പുറമെ സ്‌കൂള്‍ തലത്തിലും ജില്ലാ തലത്തിലും പ്രത്യേകം പ്രവേശനോത്സവങ്ങള്‍ സംസ്ഥാന വ്യാപകമായി നടക്കും.


school opening

Next TV

Related Stories
പാലക്കാട് ശക്തമായ മഴ, ഉരുൾപൊട്ടി; വീടുകളിലും കടകളിലും വെള്ളം കയറി

Sep 22, 2023 09:04 PM

പാലക്കാട് ശക്തമായ മഴ, ഉരുൾപൊട്ടി; വീടുകളിലും കടകളിലും വെള്ളം കയറി

പാലക്കാട് ശക്തമായ മഴ; പാലക്കയത്ത് ഉരുൾപൊട്ടി; വീടുകളിലും കടകളിലും വെള്ളം...

Read More >>
മഴ കനക്കും; ഒൻപത് ജില്ലകളി‍ൽ യെല്ലോ അലർട്ട്

Sep 22, 2023 09:03 PM

മഴ കനക്കും; ഒൻപത് ജില്ലകളി‍ൽ യെല്ലോ അലർട്ട്

മഴ കനക്കും; ഒൻപത് ജില്ലകളി‍ൽ യെല്ലോ...

Read More >>
സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യം

Sep 22, 2023 08:59 PM

സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യം

സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം...

Read More >>
പെട്രോൾ പമ്പുകൾ അടച്ചിടും

Sep 22, 2023 08:56 PM

പെട്രോൾ പമ്പുകൾ അടച്ചിടും

പെട്രോൾ പമ്പുകൾ...

Read More >>
യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ദുരിതമോചന യാത്ര സംഘടിപ്പിച്ചു

Sep 22, 2023 08:53 PM

യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ദുരിതമോചന യാത്ര സംഘടിപ്പിച്ചു

യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ദുരിതമോചന...

Read More >>
മടക്കാട്, പൂമംഗലം, ഇടി സി റോഡ് മെക്കാടം ചെയ്തു നവീകരിക്കുക; പ്രധിഷേധ ധർണ നടത്തി

Sep 22, 2023 08:50 PM

മടക്കാട്, പൂമംഗലം, ഇടി സി റോഡ് മെക്കാടം ചെയ്തു നവീകരിക്കുക; പ്രധിഷേധ ധർണ നടത്തി

മടക്കാട്, പൂമംഗലം, ഇടി സി റോഡ് മെക്കാടം ചെയ്തു നവീകരിക്കുക; പ്രധിഷേധ ധർണ...

Read More >>
Top Stories