കണ്ണപുരം; വാഹന ഇടപാടുമായി ബന്ധപ്പെട്ട് കൗമാരക്കാരൻ ഉൾപ്പെടെ മൂന്ന് പേരെ കാറിൽ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. പാപ്പിനിശേരി അരോളിയിലെ പി പി.സുഹൈൽ (37), അരോളി സ്കൂളിന് സമീപത്തെ മുഹമ്മദ് ഷാനിദ് (21), കണ്ണൂർ സിറ്റി കൊച്ചിപ്പളളിയിലെ എസ്.കെ.നിസാമുദ്ദീൻ (32) എന്നിവരെയാണ് കണ്ണപുരം എസ്.ഐ.വി ആർ വിനീഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ. സാംസണും സംഘവും അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 29 ന് രാത്രി 9 മണിയോടെയാണ് ഇരിണാവ്മടക്കര റേഷൻ ഷാപ്പിന് സമീപം വെച്ച് കാറിലെത്തിയ അഞ്ചംഗ സംഘം മടക്കരയിലെ മുഹമ്മദ് ഷെരീഫ്, മൊഫാസ്, ഇവരുടെ ബന്ധുവായ കൗമാരക്കാരനെയും തട്ടിക്കൊണ്ടുപോയത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് പിൻതുടർന്നപ്പോൾ പ്രതികൾ സഞ്ചരിച്ച കാർ മയ്യിൽ സ്റ്റേഷൻ പരിധിയിലെനണിച്ചേരിയിൽ വെച്ച് എസ്.ഐ.വി.ആർ.വിനീഷും സംഘവും കസ്റ്റഡിയിലെടുത്തു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ പോലീസ് പിടിയിലായത്.കൂട്ടുപ്രതികൾക്കായി പോലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
three arrested