മയ്യിൽ : നിയന്ത്രണം വിട്ട ബൈക്കിടിച്ച് വയോധികന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ യുവാവിനെതിരേ പോലീസ് കേസെടുത്തു. കയരളം മേച്ചേരിയിലെ മഞ്ഞേരി വീട്ടിൽ എം.കെ. ശേഖരൻ നമ്പ്യാരെയാണ് (70) കഴിഞ്ഞദിവസം പള്ളിക്കുന്നിൽ ബൈക്കിടിച്ച് തെറിപ്പിച്ചത്.

സംഭവത്തിൽ കുറ്റ്യേരി മാവിച്ചേരിയിലെ കെ.കെ. ഉണ്ണികൃഷ്ണനെതിരേയാണ് (21) കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. ബസ്സിറങ്ങി ചായക്കടയിലേക്ക് കയറുന്നതിനിടെയാണ് നിയന്ത്രണം തെറ്റി വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. തലയ്ക്ക്് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Case against bike passenger