പരിയാരം: കോൺഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമൻ അനുസ്മരണ ദിനാചരണദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം എമ്പേറ്റ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എ ഡി സാബുസ് ഉദ്ഘാടനം ചെയ്തു.
ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പി വി ഗോപാലൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ,കർഷക കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ .പി വി രാമചന്ദ്രൻ ,എ വി അജയകുമാർ ,വി വി മണികണ്ഠൻ ,പ്രമോദ് മുടിക്കാനം,പോള ശ്രീധരൻ എന്നിവർ പ്രസംഗിച്ചു
mudikkanam kunjiraman