ഇന്നലെ രാത്രി വായാട് ടൗണിൽ ലഹരി മാഫിയാ സംഘം തമ്മിലുണ്ടായ തർക്കത്തിൽ ഒരാള്‍ക്ക് സോഡാകുപ്പികൊണ്ട് കുത്തേറ്റ് ഗുരുതര പരിക്ക്, പ്രതിയെ രാത്രി പരിയാരം എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. വായാട്ടെ കോലോട്ടി വിജയന്‍(56)നാണ് വെട്ടേറ്റത്. പ്രതിയായ വായാട് ഈറ്റിശേരി വീട്ടില്‍ നസീറിനെ(50) ഇന്നലെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കാലുകള്‍ക്കും കൈകള്‍ക്കും ശരീരത്തിന്റെ പലഭാഗത്തും കുത്തേറ്റ് കടത്തിണ്ണയില്‍ ചോരവാര്‍ന്നുകിടന്ന വിജയനെ പരിയാരം പോലീസ് എത്തിയാണ് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. വിജയന്‍ ഗുരുതരാവസ്ഥയില്‍ ഐ.സി.യുവിലാണ്.
വൈകുന്നേരം ഏഴോടെ മദ്യപിച്ചും കഞ്ചാവ് ഉപയോഗിച്ചും ടൗണില്‍ ചുറ്റിത്തിരിയുന്ന സംഘം വായാട് കുഴപ്പങ്ങള്‍ ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കലഹംമൂത്ത് നസീര്‍ സോഡ കുപ്പി പൊട്ടിച്ച് വിജയനെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. വധശ്രമത്തിനാണ് പോലീസ് നസീറിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്.
naseer arrested