കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പിടികൂടി
Mar 26, 2023 09:22 PM | By Thaliparambu Editor

മട്ടന്നൂർ: അബുദാബിയിൽ നിന്നും ഗോ ഫസ്റ്റ് വിമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പോലീസ് പിടികൂടി. കാസ ഗോഡ് ആലമ്പാടി സ്വദേശി അബ്ദുള്ളയുടെ മകൻ ഷെറഫാത്ത് മുഹമ്മദിൽ നിന്നാണ് ഒന്നര കിലോ സ്വർണ്ണം പോലീസ് പിടികൂടിയത്. കസ്റ്റംസ് പരിശോധനക്കുശേഷം പുറത്തിറങ്ങിയ ഇയാളെ എയർപോർട്ട് പോലീസും പോലീസ് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ബാഗിൽ സൂക്ഷിച്ച സി എഫ് എൽ ബൾബിലും മറ്റു വീട്ടുപകരണങ്ങളിലും കട്ടകളായി ഒളിപ്പിച്ചു വെച്ച ഒന്നര കിലോ സ്വർണ്ണം പിടിച്ചെടുത്തത്. സ്വർണ്ണത്തിന്വിപണി യിൽ 86 ലക്ഷം രൂപ വിലവരും. പിടിച്ചെടുത്ത സ്വർണം പോലീസ് കോടതിയിൽ ഹാജരാക്കുംകണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാർ ഐ.പി.എസി ന്റെ നിർദേശപ്രകാരം സ്‌ക്വാഡ് അംഗങ്ങളും മട്ടന്നൂർ എയർപോർട്ട് ഇൻസ്‌പെക്ടർ കുട്ടികൃഷ്ണൻ, എസ്.ഐ. സന്തോഷ്‌, പോലീസ് ഉദ്യോഗസ്ഥരായ സുധീർ,സാദിഖ്, മുഹമ്മദ്‌ ഷമീർ, ലിജിൻ, റെനീഷ്,എന്നിവരും എയർപോർട്ടിലെ മറ്റു പോലീസുദ്യോഗസ്ഥരും എയർപോർട്ടിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിലാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നര കിലോ ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. ഇതിനു മുമ്പും സമാനമായ രീതിയിൽ എയർപോർട്ട് പോലീസ് കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽവെച്ച് വിദേശത്ത് നിന്നുംകടത്തികൊണ്ട് വന്ന സ്വർണം യാത്രക്കാരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

gold seized

Next TV

Related Stories
ബസ്സിനും അടിപ്പാത സൗകര്യം വേണം: തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ 22ന് സ്വകാര്യ ബസ് സർവീസ് നടത്തില്ല, നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

Apr 20, 2024 03:35 PM

ബസ്സിനും അടിപ്പാത സൗകര്യം വേണം: തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ 22ന് സ്വകാര്യ ബസ് സർവീസ് നടത്തില്ല, നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

ബസ്സിനും അടിപ്പാത സൗകര്യം വേണം: തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ 22ന് സ്വകാര്യ ബസ് സർവീസ് നടത്തില്ല, നടപടിയില്ലെങ്കിൽ അനിശ്ചിതകാല...

Read More >>
കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

Apr 20, 2024 09:20 AM

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌...

Read More >>
പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

Apr 20, 2024 09:17 AM

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

പ്രിയങ്ക ഗാന്ധി ഇന്ന്...

Read More >>
എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

Apr 20, 2024 09:11 AM

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി...

Read More >>
ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Apr 19, 2024 09:26 PM

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം...

Read More >>
കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

Apr 19, 2024 09:22 PM

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ...

Read More >>
Top Stories

News Roundup