എല്ലാ പൊതു ചടങ്ങുകളിലും ഹരിതപെരുമാറ്റച്ചട്ടം; പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും

എല്ലാ പൊതു ചടങ്ങുകളിലും ഹരിതപെരുമാറ്റച്ചട്ടം; പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും
Mar 26, 2023 02:35 PM | By Thaliparambu Editor

പയ്യന്നൂർ : പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭയിൽ ചേർന്ന ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്താൻ ചേർന്ന യോഗം തീരുമാനിച്ചു. പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ കൈക്കൊള്ളുമെന്ന് നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിതയുടെ അധ്യക്ഷതയിൽ യോഗം തീരുമാനിച്ചു. ചടങ്ങുകളിലും മറ്റും ഡിസ്പോസിബിൾ ഇനങ്ങളായ ഗ്ലാസ്, പേപ്പർ ഇല, ഐസ്ക്രീം കപ്പ്, പ്ലാസ്റ്റിക് ക്യാരിബാഗുകൾ, ഫ്ളക്സ് ബോർഡുകൾ, പ്ലാസ്റ്റിക് അലങ്കാരങ്ങൾ, തുടങ്ങി പുനരുപയോഗമില്ലാത്ത ഒരു സാധനങ്ങളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. നൂറിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന എല്ലാ പൊതു ചടങ്ങുകളിലും ഹരിതപെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത് ഹരിതപെരുമാറ്റച്ചട്ട സർട്ടിഫിക്കറ്റ് കൈപ്പറ്റണം. ചടങ്ങുകളിലും മറ്റും ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ എല്ലാ സ്ഥാപനങ്ങളിലും തയ്യാറാക്കി പ്രദർശിപ്പിക്കും. വൈസ്ചെയർമാൻ പി.വി. കുഞ്ഞപ്പൻ, വി. ബാലൻ, വി.വി. സജിത, ടി. വിശ്വനാഥൻ, ഇക്ബാൽ പോപ്പുലർ, എം.കെ. ഗിരീഷ്, സി. സുരേഷ്കുമാർ, എം. രജില, ആർ.പി. ജാഫർ, പി. അരുൾ, മഹല്ല്, ഓഡിറ്റോറിയം പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

waste

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

Jun 8, 2023 09:42 AM

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത ...

Read More >>
കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

Jun 8, 2023 09:35 AM

കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

കണ്ണൂരിൽ നടുറോഡിൽ കാട്ടാന...

Read More >>
ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടി

Jun 8, 2023 09:33 AM

ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടി

ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട്...

Read More >>
ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം

Jun 7, 2023 10:28 PM

ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം

ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി...

Read More >>
സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ കൂടും

Jun 7, 2023 10:26 PM

സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ കൂടും

സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

Jun 7, 2023 08:29 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ...

Read More >>
Top Stories