---
title: "സ്പീക്കറുടെ സുരക്ഷയ്ക്ക് പോയ പോലീസ് ജീപ്പ് യുവാവിനെ ഇടിച്ചുതെറിപ്പിച്ചു മറിഞ്ഞു"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105287/accident"
published_at: "2023-03-26T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641fccf1ee7a0_acci.jfif"
keywords: []
---

# സ്പീക്കറുടെ സുരക്ഷയ്ക്ക് പോയ പോലീസ് ജീപ്പ് യുവാവിനെ ഇടിച്ചുതെറിപ്പിച്ചു മറിഞ്ഞു

> **Lead Summary:** **തലശ്ശേരി :** സ്പീക്കർ അഡ്വ.എ.എൻ.ഷംസീറിന്റെ സുരക്ഷയ്ക്കായി തലശ്ശേരിയിൽ നിന്ന് മൂന്നാംമൈലിലേക്ക് പോയ പോലീസ് ജീപ്പ് റോഡരികിൽ നിന്ന യുവാവിനെ ഇടിച്ചുതെറിപ്പിച്ച് മറിഞ്ഞു. തലശ്ശേരി-കൂത്തുപറമ്പ് റോഡിൽ ചുങ്കത്ത് ശനിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം. പരിക്കേറ്റ എരുവട്ടി പൂളബസാർ സ്വദേശി രൂപേഷിനെ തലശ്ശേരി സഹകരണ ആസ്പത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ജീപ്പിലുണ്ടായിരുന്ന എസ്.ഐ. സുരേഷിന് കാലിന് പരിക്കേറ്റു. ചുണ്ടങ്ങാപ്പൊയിലിലെ പരിപാടിയിൽ പങ്കെടുത്ത് വരികയായിരുന്ന സ്പീക്കർക്ക് സുരക്ഷയ്ക്കാണ് പോലീസ് ജീപ്പ് തലശ്ശേരി സ്റ്റേഷനിൽനിന്ന് പുറപ്പെട്ടത്. ചുങ്കത്തെത്തിയപ്പോൾ സ്പീക്കർ ചുണ്ടങ്ങാപ്പൊയിലിൽ നിന്ന് പുറപ്പെട്ടതറിഞ്ഞ് പോലീസ് ജീപ്പ് പെട്ടെന്ന് തിരിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.സ്ഥലത്തെത്തിയ സ്പീക്കറുടെ സുരക്ഷാവാഹനത്തിൽ രൂപേഷിനെ ആശുപത്രിയിലെത്തിച്ചു. യുവാവിനൊപ്പമുണ്ടായിരുന്ന മറുനാടൻ തൊഴിലാളി സമീപത്തെ കടയിൽ കയറിയതിനാൽ രക്ഷപ്പെട്ടു. എ.എസ്.പി. അരുൺ കെ.പവിത്രനും സ്ഥലത്തെത്തി.സംഭവം സംബന്ധിച്ച് തലശ്ശേരി പോലീസ് അന്വേഷണം തുടങ്ങി

## Article Content

**തലശ്ശേരി :** സ്പീക്കർ അഡ്വ.എ.എൻ.ഷംസീറിന്റെ സുരക്ഷയ്ക്കായി തലശ്ശേരിയിൽ നിന്ന് മൂന്നാംമൈലിലേക്ക് പോയ പോലീസ് ജീപ്പ് റോഡരികിൽ നിന്ന യുവാവിനെ ഇടിച്ചുതെറിപ്പിച്ച് മറിഞ്ഞു. തലശ്ശേരി-കൂത്തുപറമ്പ് റോഡിൽ ചുങ്കത്ത് ശനിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം. പരിക്കേറ്റ എരുവട്ടി പൂളബസാർ സ്വദേശി രൂപേഷിനെ തലശ്ശേരി സഹകരണ ആസ്പത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ജീപ്പിലുണ്ടായിരുന്ന എസ്.ഐ. സുരേഷിന് കാലിന് പരിക്കേറ്റു. ചുണ്ടങ്ങാപ്പൊയിലിലെ പരിപാടിയിൽ പങ്കെടുത്ത് വരികയായിരുന്ന സ്പീക്കർക്ക് സുരക്ഷയ്ക്കാണ് പോലീസ് ജീപ്പ് തലശ്ശേരി സ്റ്റേഷനിൽനിന്ന് പുറപ്പെട്ടത്. ചുങ്കത്തെത്തിയപ്പോൾ സ്പീക്കർ ചുണ്ടങ്ങാപ്പൊയിലിൽ നിന്ന് പുറപ്പെട്ടതറിഞ്ഞ് പോലീസ് ജീപ്പ് പെട്ടെന്ന് തിരിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.സ്ഥലത്തെത്തിയ സ്പീക്കറുടെ സുരക്ഷാവാഹനത്തിൽ രൂപേഷിനെ ആശുപത്രിയിലെത്തിച്ചു. യുവാവിനൊപ്പമുണ്ടായിരുന്ന മറുനാടൻ തൊഴിലാളി സമീപത്തെ കടയിൽ കയറിയതിനാൽ രക്ഷപ്പെട്ടു. എ.എസ്.പി. അരുൺ കെ.പവിത്രനും സ്ഥലത്തെത്തി.സംഭവം സംബന്ധിച്ച് തലശ്ശേരി പോലീസ് അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105287/accident)