---
title: "സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുന്ന സംഘത്തിലുള്ളവർ പിടിയിൽ"
english_title: "two arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104446/two-arrested"
published_at: "2023-03-22T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641a902728947_news-card.jpg"
keywords: []
---

# സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുന്ന സംഘത്തിലുള്ളവർ പിടിയിൽ

> **Lead Summary:** സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കൈക്കലാക്കുന്ന സംഘത്തിൽ പെട്ടവർ പിടിയിൽ. ശ്രീസ്ഥ എന്ന സ്ഥലത്ത് താമസിക്കുന്ന ഷിജിൽ, സി പൊയിലിലെ അബ്ദു എന്നിവരെയാണ് പരിയാരം പൊലീസ് പിടികൂടിയത്. കൊച്ചി കടവന്ത്ര പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതികളാണ് ഇരുവരും. കടവന്ത്ര എസ് ഐ മിഥുൻ പരിയാരം പോലീസിന്റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി പോലീസിന് വെട്ടിച്ച് ഇന്നലെ രാത്രി കടന്നു കളയുകയായിരുന്നു. പ്രതിയെ സഹായിച്ചവരെയും ഉപയോഗിച്ച വാഹനത്തെയും കുറിച്ച് അന്വേഷണം തുടങ്ങി. പ്രതികളെ കടവന്ത്രയിലേക്ക് കൊണ്ടുപോയി. പരിയാരം എസ് ഐ സഞ്ജയ്, എ എസ് ഐ വനജ, എസ് സി പി ഓമാരായ നൗഫൽ, അഷറഫ്, സോജി അഗസ്റ്റിൻ, ഡ്രൈവർ സിപിഎം മഹേഷ് എന്നിവർ പ്രതികളെ പിടികൂടുന്ന സംഘത്തിൽ ഉണ്ടായിരുന്നു.

## Article Content

സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കൈക്കലാക്കുന്ന സംഘത്തിൽ പെട്ടവർ പിടിയിൽ. ശ്രീസ്ഥ എന്ന സ്ഥലത്ത് താമസിക്കുന്ന ഷിജിൽ, സി പൊയിലിലെ അബ്ദു എന്നിവരെയാണ് പരിയാരം പൊലീസ് പിടികൂടിയത്. കൊച്ചി കടവന്ത്ര പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതികളാണ് ഇരുവരും. കടവന്ത്ര എസ് ഐ മിഥുൻ പരിയാരം പോലീസിന്റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി പോലീസിന് വെട്ടിച്ച് ഇന്നലെ രാത്രി കടന്നു കളയുകയായിരുന്നു. പ്രതിയെ സഹായിച്ചവരെയും ഉപയോഗിച്ച വാഹനത്തെയും കുറിച്ച് അന്വേഷണം തുടങ്ങി. പ്രതികളെ കടവന്ത്രയിലേക്ക് കൊണ്ടുപോയി. പരിയാരം എസ് ഐ സഞ്ജയ്, എ എസ് ഐ വനജ, എസ് സി പി ഓമാരായ നൗഫൽ, അഷറഫ്, സോജി അഗസ്റ്റിൻ, ഡ്രൈവർ സിപിഎം മഹേഷ് എന്നിവർ പ്രതികളെ പിടികൂടുന്ന സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104446/two-arrested)