ആന്തൂർ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റൈഡിൽ ഹോട്ടലിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണം പിടികൂടി. നഗരസഭ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മയൂരി ഹോട്ടലിൽ നിന്നാണ് ആറ് കിലോ അൽഫാം, അഞ്ച് കിലോ ഫ്രൈഡ് റൈസ്, അരക്കിലോ ഫ്രൈഡ് ചിക്കൻ, ഒരു കിലോ മയോണൈസ്, മൂന്ന് കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ എന്നിവ പിടിച്ചെടുത്തത്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ എം രജീഷ് ബാബുവിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് റെയ്ഡ് നടത്തിയത്. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി അനുശ്രീ, റെജിന, ധന്യ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു
Raid in hotel