പയ്യന്നൂര്‍: പയ്യന്നൂർകാനായി തോട്ടംകടവില്‍ ക്ഷേത്ര ദർശനത്തിനെത്തിയ മധ്യവയസ്കനും നാല് പശുക്കള്‍ക്കും ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റു. ഇന്ന് രാവിലെ 6.30 മണിയോടെയാണ് സംഭവം. ഭ്രാന്തൻ കുറുക്കൻ്റെ കടിയേറ്റ പരിക്കുകളോടെ കാനായി തോട്ടം കടവിലെ കുളങ്ങര ഭാസ്‌ക്കരനെ(64) പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെവീട്ടില്‍ നിന്നും സമീപത്തെ മുത്തപ്പന്‍ മഠപ്പുര ക്ഷേത്രത്തിലെ ത്തിയപ്പോഴാണ് ഭാസ്‌കരന് നേരെ ഭ്രാന്തന്‍ കുറുക്കന്റെ ആക്രമണമുണ്ടായത്. നിലവിളി കേട്ട്ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ ഇയാളെ പരി യാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.പിന്നീടാണ് കാനായിയിലെ വേര്‍മ്മാന്‍ വേണുനാഥന്‍, തിരുത്തിപ്പള്ളി കുഞ്ഞിരാമന്‍, പി.പി.വിജയന്‍, കീനേരി പത്മിനി എന്നിവരുടെ വീട്ടിലെ തൊഴുത്തിൽ കെട്ടിയ നാലുപശുക്കള്‍ക്കും ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റത്.വിവരമറിഞ്ഞ് വെറ്റിനറി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പേയിളകിയ ഭ്രാന്തൻ കുറുക്കൻ്റെ കടിയേറ്റ വിവരമറിഞ്ഞ നാട്ടുകാർ പ്രദേശത്ത് ജാഗ്രത പാലിച്ചു വരികയാണ്.
dog attack