മയ്യിൽ; സ്കൂളിൽ ലോങ് ബെല്ലടിച്ചതും കുട്ടികളെ കാത്തിരുന്നത് അധ്യാപകരൊരുക്കിയ സർപ്രൈസായിരുന്നു. കുട്ടികളും അധ്യാപകരും സ്കൂൾ ബസുമായി നേരെ കോറളായി ദ്വീപിലേക്ക്. ക്ലാസ് മുറികളിൽ ഒതുങ്ങിപ്പോകാറുള്ള പതിവ് രീതി വെടിഞ്ഞാണ് കയരളം നോർത്ത് എ എൽ പി സ്കൂൾ ഈ വർഷം സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കുന്നവർക്ക് യാത്രയയപ്പ് ഒരുക്കിയത്. കോറളായി ദ്വീപിൽ പുഴയോരത്ത് കുട്ടികൾ അവരുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവച്ചു. ഒപ്പം അധ്യാപകരും കൂടിയപ്പോൾ ഒത്തുചേരൽ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. പരിപാടി പ്രധാനാധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വി സി മുജീബ്, എ ഒ ജീജ, എം പി നവ്യ, കെ വൈശാഖ്, കെ പി ഷഹീമ, ധന്യ, സി ജിൽന, ഖദീജ എന്നിവർ സംസാരിച്ചു.
koralayi river