സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിന് ജീവപര്യന്തം തടവും ഒന്നരലക്ഷം പിഴയും

സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിന് ജീവപര്യന്തം തടവും ഒന്നരലക്ഷം പിഴയും
Mar 18, 2023 09:16 AM | By Thaliparambu Editor

തളിപ്പറമ്പ്: കളിച്ചുകൊണ്ടിരുന്ന സഹോദരങ്ങളായ കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യ യുവാവിന് രണ്ട് കേസുകളിലായി ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 41 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിങ്ങോം കാഞ്ഞിരപൊയിലിലെ അടുക്കാടന്‍ വീട്ടില്‍ എ.വിശ്വനാഥിനാണ്(40) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ് റഹ്‌മാന്‍ ശിക്ഷിച്ചത്. 2016 സെപ്തംബര്‍ 11 ന് വൈകുന്നേരം 3.30 നായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ വീടിന് സമീപത്തെ തോട്ടിന്റെ കരയില്‍ കൂട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം പിടിച്ചുവലിക്കുകയും ഞെരടുകയും ചെയ്തശേഷം ഇരുവരേയും ക്രൂരമായി പ്രകൃതിവിരുദ്ധത്തിന് ഇരയാക്കുകയും ചെയ്തു. പുറത്തുപറഞ്ഞാല്‍ കണ്ണുപൊട്ടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. 9, 7 പ്രായമുള്ള സഹോദരങ്ങളെയാണ് പീഡിപ്പിച്ചത്. രണ്ട് കേസുകളിലും വിവിധ വകുപ്പുകളിലായിട്ടാണ് ശിക്ഷ. അന്നത്തെ പെരിങ്ങോം എസ്.ഐമാരായിരുന്ന കെ.വി.നിഷിത്ത്, മഹേഷ് കെ.നായര്‍ എന്നിവരാണ് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

rape case

Next TV

Related Stories
തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 16, 2024 11:21 AM

തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക്...

Read More >>
കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

Jun 16, 2024 11:16 AM

കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ...

Read More >>
കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

Jun 15, 2024 10:00 PM

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം...

Read More >>
കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി

Jun 15, 2024 09:53 PM

കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി

കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ...

Read More >>
ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ് നൽകി

Jun 15, 2024 09:49 PM

ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ് നൽകി

ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ്...

Read More >>
Top Stories

News Roundup