ജ്വല്ലറിയിൽ കവർച്ച നടത്താൻ ശ്രമം: കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

ജ്വല്ലറിയിൽ കവർച്ച നടത്താൻ ശ്രമം: കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
Mar 3, 2023 10:33 AM | By Thaliparambu Editor

പരിയാരം: ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കവെ മോഷ്ടാവ് പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവായ കാസര്‍ഗോഡ് ബളാലിലെ ഹരീഷ്‌കുമാര്‍(49)നെയാണ് പരിയാരം പോലീസ് പിടികൂടിയത്. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പിലാത്തറ ലാസ്യ കോളേജിന് സമീപത്തെ ഐശ്വര്യ ജ്വല്ലറിയോട് ചേര്‍ന്ന ജ്വല്ലറിയുടെ ഉടമസ്ഥതയിലുള്ള മുറിയുടെ ഷട്ടറാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. പരിയാരം പോലീസിനെ വിവരമറിയിച്ചത്പ്രകാരം പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. പോലീസ് പിലാത്തറയിലും പരിസരങ്ങളിലും വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഓടിരക്ഷപ്പെട്ട രണ്ടുപേരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിലാത്തറയിലും പരിയാരം സ്റ്റേഷന്‍ പരിധിയിലെ മറ്റ് സ്ഥലങ്ങളിലും നടന്ന മോഷണത്തിന് പിന്നില്‍ ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് സംശയിക്കുന്നുണ്ട്. ഏതോ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരം കവര്‍ച്ച ചെയ്ത് എടുത്ത ചില്ലറ നാണയങ്ങളും നോട്ടുകളും പോലീസ് പിടിച്ചെടുത്തു. മോഷണക്കേസുകളില്‍ പ്രതിയായി നിരവധിതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

theft at jwellery

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

Jun 8, 2023 09:42 AM

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത ...

Read More >>
കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

Jun 8, 2023 09:35 AM

കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

കണ്ണൂരിൽ നടുറോഡിൽ കാട്ടാന...

Read More >>
ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടി

Jun 8, 2023 09:33 AM

ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടി

ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട്...

Read More >>
ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം

Jun 7, 2023 10:28 PM

ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം

ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി...

Read More >>
സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ കൂടും

Jun 7, 2023 10:26 PM

സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ കൂടും

സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

Jun 7, 2023 08:29 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ...

Read More >>
Top Stories