---
title: "മഴയത്ത് വിദ്യാർഥികളെ പുറത്തുനിർത്തി: കണ്ണൂരിൽ സ്വകാര്യ ബസിനെതിരെ കേസ്"
english_title: "case against private bus "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73074/case-against-private-bus"
published_at: "2022-10-07T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63400d9696dc2_download.jpg"
keywords: []
---

# മഴയത്ത് വിദ്യാർഥികളെ പുറത്തുനിർത്തി: കണ്ണൂരിൽ സ്വകാര്യ ബസിനെതിരെ കേസ്

> **Lead Summary:** **തലശ്ശേരി : **മഴയത്ത് വിദ്യാർഥികളെ ബസിൽ കയറ്റാതെ ബസിന്റെ വാതിൽക്കൽ നിർത്തിയ സംഭവത്തിൽ സ്വകാര്യ ബസിനെതിരെ മോട്ടോർവാഹന വകുപ്പ് കേസെടുത്തു.വ്യാഴാഴ്ച രാവിലെ തലശ്ശേരി ബസ് സ്റ്റാൻഡിലാണ്‌ സംഭവം. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ, ഡ്രൈവർ എന്നിവരുടെ ലൈസൻസ് താത്‌കാലികമായി റദ്ദാക്കാൻ നടപടി തുടങ്ങി. മഴപെയ്യുമ്പോൾ വിദ്യാർഥികൾ ബസിന്റെ വാതിലിനു മുന്നിൽ നിർത്തിയ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലായി.ഇതിനെത്തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. തലശ്ശേരി പോലീസ് വ്യാഴാഴ്ച വൈകിട്ട് ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ എസ്.എഫ്.ഐ. തലശ്ശേരി ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡിൽ പ്രതിഷേധമാർച്ച് നടത്തി.

## Article Content

**തലശ്ശേരി : **മഴയത്ത് വിദ്യാർഥികളെ ബസിൽ കയറ്റാതെ ബസിന്റെ വാതിൽക്കൽ നിർത്തിയ സംഭവത്തിൽ സ്വകാര്യ ബസിനെതിരെ മോട്ടോർവാഹന വകുപ്പ് കേസെടുത്തു.വ്യാഴാഴ്ച രാവിലെ തലശ്ശേരി ബസ് സ്റ്റാൻഡിലാണ്‌ സംഭവം. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ, ഡ്രൈവർ എന്നിവരുടെ ലൈസൻസ് താത്‌കാലികമായി റദ്ദാക്കാൻ നടപടി തുടങ്ങി. മഴപെയ്യുമ്പോൾ വിദ്യാർഥികൾ ബസിന്റെ വാതിലിനു മുന്നിൽ നിർത്തിയ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലായി.ഇതിനെത്തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. തലശ്ശേരി പോലീസ് വ്യാഴാഴ്ച വൈകിട്ട് ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ എസ്.എഫ്.ഐ. തലശ്ശേരി ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡിൽ പ്രതിഷേധമാർച്ച് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73074/case-against-private-bus)