ചക്കരക്കൽ: ബന്ധുവിൻ്റെ മരണവിവരമറിഞ്ഞ് വീട്ടുകാർ കണ്ണൂരിലേക്ക് വീടുപൂട്ടി പോയ തക്കം നോക്കി വീട് കുത്തിതുറന്ന് 25 പവനും നാല് ലക്ഷം രൂപയും കവർന്നു.പെരളശേരി പള്ള്യത്തെ അഫ് നിദാസിൽ അബ്ദുൾ ജലീലിൻ്റെ (65) വീട്ടിലാണ് കവർച്ച നടന്നത്.
ബന്ധുവിൻ്റെ മരണവിവരമറിഞ്ഞ് കുടുംബം വീടുപൂട്ടി കണ്ണൂരിലേക്ക് വന്നതായിരുന്നു. ഇന്നലെ രാത്രിയോടെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടത്. വാതിൽ കുത്തിതുറന്ന് കിടപ്പുമുറിയിൽ കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച 25 പവൻ്റെആഭരണങ്ങളും നാല് ലക്ഷം രൂപയും കവർന്ന് രക്ഷപ്പെട്ടു.
തുടർന്ന് വീട്ടുകാർ പോലീസിൽപരാതി നൽകി. കേസെടുത്ത ചക്കരക്കൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എൻ.കെ.സത്യനാഥൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
theft in peralasssery