---
title: "കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മെയ് 22 മുതല്‍ ഡിജിറ്റല്‍ പണമിടപാട്"
english_title: "Digital money "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/289255/digital-money"
published_at: "2025-05-10T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681f41f44ec25_KSRTC_EPS.jpg"
keywords: []
---

# കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മെയ് 22 മുതല്‍ ഡിജിറ്റല്‍ പണമിടപാട്

> **Lead Summary:** ഈ മാസം 22 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍ വരും. രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍ നടക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.

## Article Content

ഈ മാസം 22 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍ വരും. രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍ നടക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.

എ.ടി.എം കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ വാലറ്റുകളിലൂടെയും ബസുകളില്‍ ടിക്കറ്റെടുക്കാം. ദീര്‍ഘദൂര ബസുകള്‍ പുറപ്പെട്ടശേഷവും ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഓരോ സ്റ്റോപ്പിലും ബസ് എപ്പോള്‍ വരുമെന്ന് മൊബൈല്‍ ആപ്പില്‍ അറിയാനാകും. കമ്ബ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയായി. കട്ടപ്പുറത്തെ ബസുകളുടെ എണ്ണം 500 ല്‍ താഴെയാക്കാന്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/289255/digital-money)