---
title: "കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ യുവാവിനെതിരെ കേസ് "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/289335/case"
published_at: "2025-05-11T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682028f468ea8_Police-Jeep.jpg"
keywords: []
---

# കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ യുവാവിനെതിരെ കേസ് 

> **Lead Summary:** തളിപ്പറമ്പ്: കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു.പന്നിയൂര്‍ കാലിക്കടവിലെ പ്രശാന്തിന്റെ പേരിലാണ് കേസ്.

## Article Content

തളിപ്പറമ്പ്: കോടതിനിര്‍ദ്ദേശം ലംഘിച്ച് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു.പന്നിയൂര്‍ കാലിക്കടവിലെ പ്രശാന്തിന്റെ പേരിലാണ് കേസ്.

പ്രതിയുടെ നിരന്തരമായ ശാരീരിക-മാനസിക പീഡനം കാരണം ഭാര്യ കാലിക്കടവിലെ പുളുക്കൂല്‍ വീട്ടില്‍ എം.പി.ജിഷ അവരുടെ ഉടമസ്ഥതയിലുള്ള കുറുമാത്തൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ 63 എ നമ്പറിലുള്ള വീട്ടില്‍ ഭര്‍ത്താവ് പ്രവേശിക്കുന്നതിനെതിരെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നിന്ന് ഉത്തരവ് നേടിയിരുന്നു.

എന്നാല്‍ ഇത് ലംഘിച്ച് മെയ്-9 ന് രാത്രി വീട്ടിലെത്തിയ പ്രശാന്ത് ജനല്‍ഗ്ലാസുകള്‍ അടിച്ചുതകര്‍ത്ത് നാശനഷ്ടം വരുത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/289335/case)