തളിപ്പറമ്പ: ഡി സി എം എസ് കണ്ണൂർ രൂപതയും തളിപ്പറമ്പ് നേത്ര ജ്യോതി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന -തിമിര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.

പട്ടുവം തിരുകുടുംബ ദേവാലയത്തിൽ വെച്ച് മെയ് 11ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് ക്യാമ്പ് .
ഇടവക വികാരി ഫാ: ജേക്കബ്ബ് ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡണ്ട് ജെറി പൗലോസ് അധ്യക്ഷത വഹിക്കും.
പാരീഷ് കൗൺസിൽ സെക്രട്ടരി സജീവൻ, ഇടവക കപ്യാർ പി ഡേവിഡ്, രൂപത എക്സിക്യുട്ടീവ് മെമ്പർമാരായ സ്റ്റെല്ല ഡോമിനിക്, സ്വപ്ന ഹരിദാസ് എന്നിവർ പ്രസംഗിക്കും .
പ്രശസ്ത തിമിര ശസ്ത്രക്രിയ വിദഗ്ധൻ ഡോ: അരവിന്ദ് ഭട്ടിൻ്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക .
Eye test camp