ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ധർമ്മശാലാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വിവിധയിടങ്ങൾ വൈദ്യുതി ബന്ധം താറുമാറായി. പല സ്ഥലത്തും മരങ്ങൾ വീണ് കമ്പി മുറിയുകയും 20 പോസ്റ്റുകൾ പൊട്ടുകയും ചെയ്തിട്ടുണ്ട്. എകദേശം 15 ലക്ഷം രൂപയുടെ നഷ്ടം ഇന്നലെ രാത്രി മാത്രം ഉണ്ടായിട്ടുണ്ട്.
വൈദ്യുതി ബന്ധം പൂർണ്ണമായി പുന:സ്ഥാപിക്കാൻ ജീവനക്കാർ കനത്ത മഴയിലും കഠിന പ്രയത്‌നം നടത്തുകയാണ്. നാട്ടുകാർ സഹകരിക്കണമെന്നും പൊട്ടിവീണ കമ്പിയോ മറ്റ് സംശയാസ്പദമായ എന്തെങ്കിലും ലൈനിൽ കണ്ടാൽ ഓഫീസിൽ അറിയിക്കണമെന്നും അസിസ്റ്റൻഡ് എഞ്ചിനീയർ ആവശ്യപ്പെട്ടിട്ടുണ്ട്.


വെള്ളാരം പാറ, വളക്കൈ, ചൊറുക്കള, മുയ്യം, കയ്യം തടം ,പ്ലാത്തോട്ടം, ഒടുവള്ളിതട്ട്, ധർമ്മശാല (ലോക്കൽ റോഡ് ) എന്നിവിടങ്ങളിലാണ് മരം വീണ് വൈദ്യുതി തടസ്സപ്പെട്ടത്.
Rainy_updates