ധർമശാല : കനത്ത മഴയെത്തുടർന്ന് ആന്തൂർ നഗരസഭ പരിധിയിൽ വ്യാപക നാശനഷ്ടം. പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു. ഒഴക്രോം ബസ് വെയിറ്റിംഗ് ഷെഡിനു മുകളിലേക്ക് മരം വീണ് വെയിറ്റിംഗ് ഷെഡ് പൂർണമായും തകർന്നു. കനത്ത കാറ്റിന് തുടർന്ന് അഞ്ചാം പീടിക ധർമ്മശാല തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.


കൂടാതെ,കണ്ണൂരിൽ വീടിൻ്റെ മുകളിൽ മരം വീണ് ഉറങ്ങിക്കിടന്ന ഗൃഹനാഥന് മരിച്ചു. കോളയാട് പഞ്ചായത്തിലെ ചെമ്പുക്കാവ് തെറ്റുമ്മൽ സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം സംഭവിച്ചത്. ശക്തമായ കാറ്റിൽ മരം കടപുഴകി വീടിനു മുകളിൽ പതിക്കുകയായിരുന്നു. വീട്ടിൽ മൂന്നുപേർ ഉണ്ടായിരുന്നെങ്കിലും അവരെല്ലാം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അഞ്ചാം പീടികയിൽ ഉള്ള അൽ മദ്രസ്ത്തുൽ ഇലാഹിയ മദ്രസയുടെ മതിലിനും കേടുപാട് സംഭവിച്ചു. രാത്രിയിൽ ഉണ്ടായ കനത്ത കാറ്റിനെയും മഴയും തുടർന്നാണ് അപകടം ഉണ്ടായത്. കനത്ത കാറ്റിനെ തുടർന്ന് മരം കടപുഴകി മദ്രസ കോമ്പൗണ്ടിലേക്ക് വീഴുകയായിരുന്നു. തുടർന്ന് മതിൽ പൂർണ്ണമായും ഇടിഞ്ഞു. ആളുകൾ ആ സമയത്ത് പരിസരത്ത് ഇല്ലാതിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി.
Rainy_updates