മൊറാഴ :മൊറാഴയിൽ കുന്നിടിഞ്ഞ് വിള്ളൽ രൂപപ്പെട്ടു.കനത്ത മഴയെ തുടർന്നാണ് കുന്നിടിഞ്ഞത് എന്നാണ് സംശയിക്കുന്നത്. കുന്നിടിഞ്ഞതിന് തുടർന്ന് 200 മീറ്റർ നീളത്തിലും ഒരു മീറ്റർ വീതിയിലും വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.
ഇതോടെ സമീപവാസികൾ ഭീതിയിൽ ആയിരിക്കുകയാണ്. ഏതാണ്ട് 16 കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. അധികൃതർ എത്രയും പെട്ടെന്ന് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Morazha