പാലക്കാട്: പാലക്കാട് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ച 32കാരന് വിശദമായ പരിശോധനയിൽ നിപ നെഗറ്റീവ് എന്ന് സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ നെഗറ്റീവായത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ രോഗബാധ പ്രാഥമികമായി സ്ഥിരീകരിച്ചത്. നിലവിൽ പാലക്കാട് ചികിത്സയിലുഉള്ള യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിൻ്റെ പിതാവായ 58കാരൻ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ടായിരുന്നത് 32കാരനായ മകനായിരുന്നു.
Nipah case