തളിപ്പറമ്പ :തളിപ്പറമ്പ് സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് മൈക്രോബയോളജി ഡിപാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടത്തി. പ്രശസ്ത എഴുത്തുകാരി സുധാമേനോൻ എഴുതിയ " ഇന്ത്യ എന്ന ആശയം" എന്ന പുസ്തകത്തിൻ്റെ ചർച്ച പ്രിൻസിപ്പാൾ ഡോ. സിറാജ് എം. വി.പി ഉദ്ഘാടനം ചെയ്തു. അധ്യാപികയും പ്രഭാഷകയുമായ മീര കൊയ്യോട് മുഖ്യ പ്രഭാഷണം നടത്തി. മൈക്രോബയോളജി വിഭാഗം മേധാവി നിസാമുദ്ദീൻ കെ.എം അധ്യക്ഷത വഹിച്ചു സുസ്മിത വി.പി,
പി വി മുഹമ്മദ് റാഫി, നിരഞ്ജന സുനിൽ, ഫാത്തിമത്ത് ഷസ എന്നിവർ സംസാരിച്ചു.
India enna ashayam