നവപ്രഭ വായനശാല& ഗ്രന്ഥാലയം വേശാല, കോമക്കരിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന് തുടക്കമായി. പി.എൻ പണിക്കർ അനുസ്മരണവും , മികച്ച വയോജന വായനക്കാരനായ ശ്രീ പി ഗോവിന്ദനുള്ള അനുമോദനവും കുറ്റ്യാട്ടൂർ നേതൃ സമിതി അംഗം ശ്രീ.മുകുന്ദൻ പുത്തലത്ത് നിർവ്വഹിച്ചു.
ശ്രീ.പി ഗോവിന്ദന്റെ വീട്ടിൽ വെച്ച് നടന്ന പരിപാടിയിൽ ശ്രീ.എം. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.നാരായണൻ , സുസ്മിത വി.വി, വിനിൽ മോൻ ആർ, പി. ഗോ വിന്ദൻ എന്നിവർ സംസാരിച്ചു.


കെ.വി ദിനേശൻ സ്വാഗതവും, സിജ കെ നന്ദിയും പറഞ്ഞു.
Pn panicker