കൊട്ടിയൂർ: ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി.


കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ അഭിജിത്തിൻ്റെ (23) മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.
ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് നടത്തിയ തിരച്ചിലിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.
സുഹൃത്തുക്കൾക്കൊപ്പം ബാവലി പുഴയിൽ കുളിക്കുന്നതിനിടയിൽ ഞായറാഴ്ചയാണ് അഭിജിത്തിനെ കാണാതായത്.
കോഴിക്കോട് അത്തോളി സ്വദേശി നിഷാന്തിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
Bavali River