വാഷിങ്ടണ്‍: യുഎസിലെ ഡെനാലി പര്‍വതത്തില്‍ കുടുങ്ങി മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍. സമുദ്ര നിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലാണ് നിലവില്‍ ഹസന്‍ കുടുങ്ങിക്കിടക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ഖ് ഹസന്‍ കൊടുങ്കാറ്റില്‍പ്പെട്ടത്.


കൊടുങ്കാറ്റും പ്രതികൂല സാഹചര്യങ്ങളും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നതായാണ് വിവരം. ഡെനാലി പര്‍വതം കയറുന്നതിന് മികച്ച ശാരീരികക്ഷമതയും പരിചയവും ആവശ്യമാണ്. ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകള്‍ കൊടുമുടി കീഴടക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും പകുതിയില്‍ താഴെ മാത്രം ആളുകള്‍ക്ക് മാത്രമേ അത് പൂര്‍ത്തിയാക്കാന്‍ കഴിയാറുള്ളു. അപകടസാധ്യതകള്‍ ഏറെയുള്ള സാഹസിക പര്‍വതാരോഹണമാണ് ഡെനാലിയിലേത്.
Hassan khan