കൊല്ലം :കൊല്ലം സ്വദേശിയുടെ ഇലക്ട്രിക്ക് സ്കൂട്ടറിന് പിഴ ചുമത്തി പൊലീസ് . പുക പരിശോധന നടത്തിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പൊലീസാണ് ഈ വിചിത്ര പിഴ ചുമത്തിയത്. അയത്തിൽ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് പുക പരിശോധിക്കാത്തതിന് 250 രൂപ പിഴ ചുമത്തിയത്.
പിഴ എന്തിനാണെന്ന് അന്വേഷിക്കാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ ഉദ്യോഗസ്ഥർ മാന്യമായി പ്രതികരിച്ചില്ല എന്നും ശൈലേഷ് ആരോപിച്ചു. തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും റൂറൽ എസ് പി ഓഫിസുമായി ബന്ധപ്പെടാനുമാണ് ശൈലേഷിനോട് ഉദ്യോഗസ്ഥർ പറഞ്ഞത്. തുടർന്ന് റൂറൽ എസ്പി ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ പ്രതികരണം ലഭിച്ചില്ല.
Kollam