കൊച്ചി: ബിസിനസ് സംരംഭകയും ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയിൽ എടുത്ത കേസിൽ ദിയയുടെയും കൃഷ്ണകുമാറിന്റെയും മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി പരിഗണിക്കും. പരാതിക്കാരായ ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നതിന് മുൻപ് മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം ദിയയുടെ ഫ്ലാറ്റിലെത്തി മൊഴിയെടുത്തിരുന്നു. കേസിൽ പൊലീസ് ആവശ്യപ്പെട്ട തെളിവുകൾ എല്ലാം കൈമാറിയിട്ടുണ്ടെന്നും മറുഭാഗത്തുള്ളവർ എന്ത് തെളിവു കൊണ്ടുവരുമെന്ന് കാണാമെന്നുമാണ് ദിയ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അതേസമയം കേസിൽ പരാതിക്കാരായ മൂന്ന് ജീവനക്കാരുടെ മൊഴിയെടുക്കുന്നതിന് വേണ്ടി ഇവർക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇവർ ഹാജരായിരുന്നില്ല. പരാതിക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവർ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം
Krishnakumar and Diya's bail application will be considered today.