പറശ്ശിനിക്കടവ് : തിരുവനന്തപുരം കിഴക്കേക്കോട്ട പ്രിയദർശിനി ഹാളിൽ 14നു പറശ്ശിനിക്കടവ് മുത്തപ്പൻ ഉത്സവം എന്ന പേരിൽ നടത്തുന്ന മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടൽ ചടങ്ങുമായി പറശ്ശിനിക്കടവ് മുത്തപ്പൻ ട്രസ്റ്റിനു ബന്ധമില്ലെന്ന് അധികൃതർ. ഈ പരിപാടിയെക്കുറിച്ചുള്ള പരസ്യ വിഡിയോ സമൂഹമാധ്യ മങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനു നേതൃത്വം വഹിക്കുന്ന മനു. സി കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര തറവാട്ട് അംഗമാണെന്ന രീതിയിലുള്ള പ്രചാരണം ശ്രദ്ധയിൽ പെട്ടെന്നും ഈ വ്യക്തിക്കു പറശ്ശിനിമടപ്പു രയുമായോ തറവാടുമായോ യാതൊരു ബന്ധവുമില്ലെന്നും ക്ഷേത്രം ട്രസ്റ്റ് അധികൃതർ അറിയിച്ചു. പറശ്ശിനി മടപ്പുര യുടെ അറിവോ സമ്മതമോ ഇല്ലാതെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയുടെ പേരിൽ നടത്തുന്ന പരിപാടികൾ ഭക്തജനങ്ങൾ തിരിച്ചറിയണമെന്നും ക്ഷേത്രം അധികൃതർ അറിയിച്ചു
Muthappan