കപ്പലിലെ തീ അണയ്ക്കാനായില്ല, ആശ്വാസമായി ശക്തമായ മഴ

കപ്പലിലെ തീ അണയ്ക്കാനായില്ല, ആശ്വാസമായി ശക്തമായ മഴ
Jun 11, 2025 01:03 PM | By Sufaija PP

കൊച്ചി : ബേപ്പൂരിൽ നിന്ന് 88 നോട്ടിക്കൽ മൈൽ മാറി അറബിക്കടലിൽ ചരക്കുകപ്പലിന് തീ പിടിച്ചത് അണയ്ക്കാനായില്ല. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞെങ്കിലും കണ്ടെയ്നറുകളിലേക്ക് തീ പടരുകയാണ്. കോസ്റ്റുഗാർഡിന്‍റെ മൂന്നു കപ്പലുകൾ മണിക്കൂറുകളായി വെളളമൊഴിക്കുന്നുണ്ട്. എന്നാൽ കണ്ടെയ്നറുകളിലേക്ക് തീ പടരുന്നതാണ് ആശങ്കയാകുന്നത്. കഴി‍ഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ട്. പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ ഇതേരീതിയിൽ വരുന്ന മണിക്കൂറുകളിലും വെളളമൊഴിക്കേണ്ടിവരും.


കപ്പലിന് കൂടുതൽ ചെരിവ് സംഭവിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്. പതിനഞ്ച് ഡിഗ്രിവരെയാണ് ഇടതുവശത്തേക്ക് ചെരിവുളളത്. ഇതിനിടെ കൂടുതൽ കണ്ടെയ്നറുകൾ വെളളത്തിലേക്ക് വീണിട്ടുണ്ട്. വാൻ ഹായ് 503 ന്‍റെ കപ്പൽ കമ്പനി നിയോഗിച്ച സാൽവേജ് ടീം സംഭവസ്ഥലത്തുണ്ട്. തീ പൂർണമായി കെടുത്തിയാൽ മാത്രമേ കണ്ടെയ്നറുകൾ അടക്കം സുരക്ഷിതമാക്കുന്നതിൽ മറ്റുകാര്യങ്ങൾ ആലോചിക്കാനാകൂ. ഇപ്പോഴത്തെ നിലയിൽ കടലിൽ വീണ കണ്ടെയ്നറുകൾ അടുത്ത മൂന്നോ, നാലോ ദിവസത്തേക്ക് കേരള തീരമടുക്കില്ലെന്നാണ് കണക്കുകൂട്ടൽ. കാറ്റിന്‍റെ ഗതിയനുസരിച്ച് ശ്രീലങ്കൻ തീരം വരെ ഇവയെത്താനും സാധ്യതയുണ്ട്.

heavy rain brings relief

Next TV

Related Stories
ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ

Jun 12, 2025 09:12 PM

ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ

ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ...

Read More >>
വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ

Jun 12, 2025 08:26 PM

വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ

വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ...

Read More >>
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

Jun 12, 2025 07:35 PM

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
കണ്ണൂർ പറശ്ശിനിക്കടവിൽ ബസ്സ്റ്റാന്റ് കോംപ്ലക്‌സും കൺവൻഷൻ സെന്ററും നിർമിക്കാൻ മന്ത്രിസഭാ അനുമതിയായി.

Jun 12, 2025 07:31 PM

കണ്ണൂർ പറശ്ശിനിക്കടവിൽ ബസ്സ്റ്റാന്റ് കോംപ്ലക്‌സും കൺവൻഷൻ സെന്ററും നിർമിക്കാൻ മന്ത്രിസഭാ അനുമതിയായി.

കണ്ണൂർ പറശ്ശിനിക്കടവിൽ ബസ്സ്റ്റാന്റ് കോംപ്ലക്‌സും കൺവൻഷൻ സെന്ററും നിർമിക്കാൻ മന്ത്രിസഭാ...

Read More >>
ഇന്നത്തെ കോടിപതിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്.

Jun 12, 2025 06:55 PM

ഇന്നത്തെ കോടിപതിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്.

ഇന്നത്തെ കോടിപതിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം...

Read More >>
വിമാനം തകർന്ന് വീണത് കോളജ് ഹോസ്റ്റലിലേക്ക്: 242 പേരിൽ 8 കുട്ടികളും, മലയാളിയും; മരണസംഖ്യ ഉയർന്നേക്കും

Jun 12, 2025 06:53 PM

വിമാനം തകർന്ന് വീണത് കോളജ് ഹോസ്റ്റലിലേക്ക്: 242 പേരിൽ 8 കുട്ടികളും, മലയാളിയും; മരണസംഖ്യ ഉയർന്നേക്കും

വിമാനം തകർന്ന് വീണത് കോളജ് ഹോസ്റ്റലിലേക്ക്: 242 പേരിൽ 8 കുട്ടികളും, മലയാളിയും; മരണസംഖ്യ...

Read More >>
Top Stories