പരിയാരം :കോൺഗ്രസ് നേതാവ് പി ആനന്ദകുമാറിന്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഐ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. വേലിക്കകത്ത് ജോസ്, പി.വി. രാമചന്ദ്രൻ, വി.ബി കുബേരൻ നമ്പൂതിരി, പി.പി. ഗോപാലൻ, പി. രാമറുട്ടി, വി. കുഞ്ഞപ്പൻ,പ്രമോദ് മുടിക്കാനം, കെ.വി.രതിഷ് കുമാർ, ആൻ്റണി മൈക്കിൾ,പോള ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
death anniversary celebrations of Congress leader P Anandakumar