തൃശൂർ പൂരത്തിന് തുടക്കം

തൃശൂർ പൂരത്തിന് തുടക്കം
May 6, 2025 08:40 AM | By Sufaija PP

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനു തുടക്കം. വടക്കുനാഥ സന്നിധിയിലേക്ക് ആദ്യ ഘടക പൂരമായ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചു. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീ, ദേവൻമാരും വടക്കുംനാഥനെ വണങ്ങാനെത്തും.

പുലർച്ചെ അഞ്ചരയോടെയാണ് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചത്. പൂര പ്രേമികളിൽ ആവേശം തീർത്ത് ഗജ ചക്രവർത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നുണ്ട്.

ഏഴരയോടെ തിരുവമ്പാടി ഭഗവതിയുടെ പുറപ്പാട് ആരംഭിക്കും. 11.30 ഓടെയാണ് മഠത്തിൽ വരവ് പഞ്ചവാദ്യം. കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ പ്രശസ്തരായ കലാകാരൻമാർ അണിനിരക്കും. പാറമേക്കാവ് ഭഗവതി 12 മണിയോടെ വടക്കുംനാഥ സന്നിധിയിലെത്തും.


രണ്ടരയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിലാണ് മേളം. വൈകീട്ട് അഞ്ചരയോടെ കുടമാറ്റം. നാളെ പുലർച്ചെ മൂന്ന് മണിയോടെയായിരിക്കും വെടിക്കെട്ട്.

Thrissur Pooram

Next TV

Related Stories
കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴ

May 6, 2025 07:15 PM

കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴ

കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ...

Read More >>
കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

May 6, 2025 02:51 PM

കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില...

Read More >>
പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയ

May 6, 2025 02:45 PM

പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയ

പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ...

Read More >>
കെപിസിസി നേതൃമാറ്റത്തില്‍ തീരുമാനമെടുക്കാനാവാതെ കോണ്‍ഗ്രസ്

May 6, 2025 02:43 PM

കെപിസിസി നേതൃമാറ്റത്തില്‍ തീരുമാനമെടുക്കാനാവാതെ കോണ്‍ഗ്രസ്

കെപിസിസി നേതൃമാറ്റത്തില്‍ തീരുമാനമെടുക്കാനാവാതെ...

Read More >>
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21ന്

May 6, 2025 02:39 PM

പ്ലസ് ടു പരീക്ഷാ ഫലം മെയ് 21ന്

പ്ലസ് ടു പരീക്ഷാ ഫലം* *മെയ് 21...

Read More >>
Top Stories










News Roundup