കണ്ണൂർ: രാജ്യാന്തര സ്വർണവിലയിൽ വൻവർധന. ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് പവന് 2,000 രൂപ വർധിച്ചു. ഗ്രാം വിലയിൽ 250 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 9,025 രൂപയായപ്പോൾ പവൻനില 72,200 രൂപയായി ഉയർന്നു.

ഈ മാസത്തെ ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില 7,410 രൂപയാണ്. വെള്ളിവില ഒരു രൂപ കുറഞ്ഞ് 108ലെത്തി.
രാജ്യാന്തര തലത്തിൽ യുദ്ധഭീതി വീണ്ടും സജീവമായതാണ് ഇന്നത്തെ വിലക്കയറ്റത്തിന് കാരണം. പശ്ചിമേഷ്യയിൽ ഹമാസിനും യെമനിലെ ഹൂതി വിമതർക്കുമെതിരേ കനത്ത ആക്രമണം നടത്തുമെന്ന ഇസ്രയേൽ പ്രഖ്യാപനവും ഇന്ത്യ-പാക് സംഘർഷം കനത്തതുമാണ് ഇപ്പോഴത്തെ വർധനവിന് കാരണം.
Gold rate p