തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Apr 24, 2025 04:37 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നും നാളെയും (വ്യാഴം, വെള്ളി) മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ (വെള്ളിയാഴ്ച) രാത്രി 11.30 വരെ 0.8 മുതല്‍ 1.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Rain with thunderstorms until Monday

Next TV

Related Stories
എസ് വൈ എസ് സ്ഥാപക ദിനം ആഘോഷിച്ചു

Apr 24, 2025 10:22 PM

എസ് വൈ എസ് സ്ഥാപക ദിനം ആഘോഷിച്ചു

സ്ഥാപക ദിനം മന്ന യുണിറ്റിൽ...

Read More >>
ബിന്ദു സജിത് കുമാർ അനുസ്മരണം നടത്തി

Apr 24, 2025 10:20 PM

ബിന്ദു സജിത് കുമാർ അനുസ്മരണം നടത്തി

ബിന്ദു സജിത് കുമാർ അനുസ്മരണം...

Read More >>
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ലൈംഗിക പീഡന വിവാദവും, ജീവനക്കാരനെതിരെ വ്യാപകപരാതി

Apr 24, 2025 10:16 PM

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ലൈംഗിക പീഡന വിവാദവും, ജീവനക്കാരനെതിരെ വ്യാപകപരാതി

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ലൈംഗിക പീഡന വിവാദവും, ജീവനക്കാരനെതിരെ...

Read More >>
കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

Apr 24, 2025 08:17 PM

കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന്...

Read More >>
ചേറ്റൂര്‍ ശങ്കരന്‍ നായർ അനുസ്മരണം സംഘടിപ്പിച്ചു

Apr 24, 2025 08:13 PM

ചേറ്റൂര്‍ ശങ്കരന്‍ നായർ അനുസ്മരണം സംഘടിപ്പിച്ചു

ചേറ്റൂര്‍ ശങ്കരന്‍ നായർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
 പഹൽഗാം  ഭീകരാക്രമണം: കോൺഗ്രസ് പ്രതിഷേധവും ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

Apr 24, 2025 07:20 PM

പഹൽഗാം ഭീകരാക്രമണം: കോൺഗ്രസ് പ്രതിഷേധവും ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

പഹൽഗാം ഭീകരാക്രമണം: കോൺഗ്രസ് പ്രതിഷേധവും ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും...

Read More >>
Top Stories










News Roundup






Entertainment News