പരിയാരം : പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ച് പ്രതിഷേധവും ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

ഡിസിസി സെക്രട്ടറി ഇ.ടി.രാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. പി വി രാമചന്ദ്രൻ, വിവിസി ബാലൻ,വി വി രാജൻ, ഇ.ടി ഹരീഷ്,വി ബി കുബേരൻ, പയ്യരട്ട നാരായണൻ ,കെ തമ്പാൻ നമ്പ്യാർ,ആബിദ് വായാട്, ദൃശ്യ ദിനേശൻ,കെ വി സുരാഗ്,സുരജ് പരിയാരം,എ വി അജയകുമാർഎന്നിവർ പ്രസംഗിച്ചു.
Pahalgam terror attack