ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് എടാട്ട് പ്രവർത്തിച്ചു വരുന്ന കെ.ബി സി.ഗ്രീൻ പാർക്ക് ഹോട്ടൽ,കൃഷ്ണ ഓയിൽ മില്ല് എന്നീ സ്ഥാപനങ്ങൾക്കും അണ്ടൻകോവിലിൽ പ്രവർത്തിച്ചു വരുന്ന സൂപ്പർ ഡ്രൈ ക്ലീനിങ് ലോൻഡ്രി എന്ന സ്ഥാപനത്തിനും പിഴ ചുമത്തി.

കെ.ബി സി.ഗ്രീൻ പാർക്ക് ഹോട്ടലിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ പലയിടങ്ങളിലായി കൂട്ടി ഇട്ടിരിക്കുന്നതായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇൻസിനറേറ്ററിൽ കൂട്ടി ഇട്ട് കത്തിച്ചു വരുന്നതായും കണ്ടെത്തി.
സ്ഥാപനത്തിന് 8000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശം നൽകുകയും ചെയ്തു.കൃഷ്ണ ഓയിൽ മില്ലിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന ബയോ കമ്പോസ്റ്റ് കുഴിയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയതായും മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചതായും പരിസരങ്ങളിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതായും സ്‌ക്വാഡ് കണ്ടെത്തി.
സ്ഥാപനത്തിനു 5000 രൂപ പിഴയിട്ടു. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും സൂപ്പർ ഡ്രൈ ക്ലീനിങ് ലോൻഡ്രി എന്ന സ്ഥാപനത്തിന് സ്‌ക്വാഡ് 5000 രൂപയും പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി. കെ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ് കുമാർ വി വി തുടങ്ങിയവർ പങ്കെടുത്തു.
unscientific waste management