തളിപ്പറമ്പ്: കഞ്ചാവ് വലിക്കാരന്‍ പോലീസ് പിടിയിലായി.പരിയാരം ഓണപ്പറമ്പില്‍ താമസിക്കുന്ന മാട്ടൂല്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ കോഞ്ഞാട്ട വളപ്പില്‍ വീട്ടില്‍ കെ.വി. മുഹമ്മദലി(55)നെയാണ് എസ്.ഐ. കെ.പി. മനോജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്നലെ ഉച്ചക്ക് 12.45 ന് തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റിലെ മൂത്രപ്പുരക്ക് സമീപം ഓട്ടോ സ്റ്റാന്റിനടുത്തു വെച്ച് കഞ്ചാവ് ബീഡി വലിച്ചു കൊണ്ടിരിക്കെയാണ് പോലീസ് പിടികൂടിയത്.എ എസ്.ഐ ഷിജോ അഗസ്റ്റിന്‍, അരുണ്‍ കുമാര്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Cannabis