---
title: "നഗര മധ്യത്തിൽ  ലഹരി വേട്ട.യുവാക്കൾ അറസ്റ്റിൽ"
english_title: "Drugs case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/303012/drugs-case"
published_at: "2025-07-17T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6878906f67038_Screenshot_20250717_105926_Samsung_Internet.jpg"
keywords: []
---

# നഗര മധ്യത്തിൽ  ലഹരി വേട്ട.യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** തലശ്ശേരി: നഗര മധ്യത്തിൽ ലഹരി വേട്ട.യുവാക്കൾ അറസ്റ്റിൽ. ലോഡ്‌ജ് കേന്ദ്രീകരിച്ചു ലഹരി വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് തലശ്ശേരി എ.സി.പി യും , തലശ്ശേരി എസ്.ഐ.ഷമീലും, ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലാകുന്നത്.

## Article Content

തലശ്ശേരി: നഗര മധ്യത്തിൽ ലഹരി വേട്ട.യുവാക്കൾ അറസ്റ്റിൽ. ലോഡ്‌ജ് കേന്ദ്രീകരിച്ചു ലഹരി വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് തലശ്ശേരി എ.സി.പി യും , തലശ്ശേരി എസ്.ഐ.ഷമീലും, ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലാകുന്നത്.

തലശ്ശേരി ടെബിൾ ഗേറ്റിലെ റംലാസ് വീട്ടിൽ നദീം, എറണാകുളം പള്ളുരുത്തി സ്വദേശി റിഷാദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 15.49 ഗ്രാം എം.ഡി.എം.എ, 5.61 ഗ്രാം കഞ്ചാവ്, 3.07 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്.

വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നാണ് തലശ്ശേരി പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി നടന്ന പരിശോധന പുലർച്ചെ വരെ നീണ്ടുനിന്നു. ഇതിൽ കൂടുതൽ പ്രതികൾ ഉള്ളതായും വിവരമുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/303012/drugs-case)