ബക്കളം:കണ്ണൂർ ലൈബ്രറി കൗൺസിൽ മുൻ ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറിയും അധ്യാപക പ്രസ്ഥാന നേതാവും തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാനുമായ കെ. ബാലകൃഷ്ണൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു.

ബക്കളം എ.കെ.ജി മന്ദിരത്തിൽ നടന്ന അനുസ്മരണയോഗത്തിൽ അനുസ്മരണ പ്രഭാഷണം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് നടത്തി.ഹാൻവീവ് ചെയർമാൻ ടി.കെ.ഗോവിന്ദൻ ചടങ്ങിൽ സംസാരിച്ചു.
ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മoത്തിൽ അധ്യക്ഷം വഹിച്ച യോഗത്തിന് സെക്രട്ടറി പി.കെ.വിജയൻ സ്വാഗതവും തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി കെ.എൽ അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.
Kannur Library Council