തളിപ്പറമ്പ : മദ്രസയിൽ പഠിക്കാൻ എത്തിയ പതിനാറുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച മദ്രസാധ്യപകന് 187 വർഷം തടവും ഒൻപത് ലക്ഷത്തി പതിനായിരം രൂപ പിഴയും. കണ്ണൂർ ആലക്കോട് ഉദയഗിരി സ്വദേശിയും ഇപ്പോൾ കീച്ചേരിയിൽ താമസക്കാരനുമായ കക്കാട്ട് വളപ്പിൽ മുഹമ്മദ് ഷാഫി (39)യെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.

2020 മുതൽ 2021 ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെയാണ് പ്രതി ലൈംഗീകമായി പീഡിപ്പിച്ചത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ ശപിക്കുമെന്നും പ്രതി ഭീക്ഷണിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ ഷെറി മോൾ ജോസ് ഹാജരായി. പഴയങ്ങാടി എസ്.ഐ. രൂപ മധുസൂദനൻ, സി.ഐ സന്തോഷ് കുമാർ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
സമാനമായ കേസിൽ വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്തപ്പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ 26 വർഷം തടവിന് ശിക്ഷിച്ചിരുന്നു.അതിൽ ജാമ്യം ലഭിച്ചതിനുശേഷ്മാണ് ഈ കേസിലെ സംഭവം നടന്നത്.
Madrasa teacher sentenced to 187 years in prison