---
title: "പുള്ളിമുറി ചീട്ടുകളിക്കാരായ രണ്ടു പേര്‍ പിടിയിലായി"
english_title: "Two arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/281804/two-arrested"
published_at: "2025-04-07T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f34d2c88bb6_images-22.jpeg.jpg"
keywords: []
---

# പുള്ളിമുറി ചീട്ടുകളിക്കാരായ രണ്ടു പേര്‍ പിടിയിലായി

> **Lead Summary:** തളിപ്പറമ്പ്: പുള്ളിമുറി ചീട്ടുകളിക്കാരായ രണ്ടു പേര്‍ പോലീസ് പിടിയിലായി.

## Article Content

തളിപ്പറമ്പ്: പുള്ളിമുറി ചീട്ടുകളിക്കാരായ രണ്ടു പേര്‍ പോലീസ് പിടിയിലായി.

ഓലയമ്പാടി പെരു വാമ്പയിലെ മല്ലി കാത്തോടി വീട്ടില്‍ എം ടി അബ്ദുല്‍സലാം(42), കക്കറ കൂത്തമ്പലത്തെ ചട്ടിരകത്ത് വീട്ടില്‍ ഷാഹുല്‍ഹമീദ്(64)എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ 3.10 ന് തളിപ്പറമ്പ് എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.വണ്ണാരപ്പാറ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ മണ്‍റോഡിന് സമീപം റബ്ബര്‍ തോട്ടത്തില്‍ വച്ച് ചീട്ടുകളിക്കവെയാണ്ഇവരെ പോലീസ് പിടികൂടിയത്.

6830 രൂപയും പിടിച്ചെടുത്തു.എ. എസ് ഐ ഷിജോ അഗസ്റ്റിന്‍ സിപിഒ രതീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/281804/two-arrested)