മയ്യിൽ: മാതാവിനെ ആശുപത്രിയിൽ കൊണ്ടു പോകാനെന്ന വ്യാജേന കാറുമായി കടന്നുകളഞ്ഞ സംഭവത്തിൽ മൂന്നു പേർക്കെതിരെ പരാതിയിൽ കോടതി നിർദേശ പ്രകാരം മയ്യിൽ പോലീസ് കേസെടുത്തു.

മയ്യിൽ കണ്ടക്കൈകയരളം സ്വദേശിനി കെ പി റഫീനയുടെ പരാതിയിലാണ് കുറ്റ്യാട്ടൂരിലെ എം പി അശ്വന്ത്, മലപ്പുറം സ്വദേശികളായറാഷിദ്, കണ്ണൻ എന്നിവർക്കെതിരെ കേസെടുത്തത്.
2023 ഡിസംബർ 19 ന് ആണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭർത്താവിൻ്റെ സുഹൃത്തായ ഒന്നാം പ്രതി വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വീട്ടിൽ നിന്നും കാറുമായി കടന്നുകളയുകയും പിന്നീട് കാർ നാളിതുവരെയായി തിരിച്ചു നൽകാതെ രണ്ടും മൂന്നും പ്രതികളുടെ ഒത്താശയോടെ പരാതിക്കാരിയെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
Case