---
title: "വിഷുക്കൈനീട്ടമായി ക്ഷേമപെൻഷന്റെ ഒരു ​ഗഡുകൂടി; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ. ബാല​ഗോപാൽ"
english_title: "pension-have-been-announced"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/281326/pension-have-been-announced"
published_at: "2025-04-04T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67efdb454d084_one-month-welfare-pension-from-15-disbursement-is-due-for-seven-months-lp-113220240656.png"
keywords: []
---

# വിഷുക്കൈനീട്ടമായി ക്ഷേമപെൻഷന്റെ ഒരു ​ഗഡുകൂടി; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ. ബാല​ഗോപാൽ

> **Lead Summary:** തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷൻ ​ഗുണഭോക്താക്കൾക്ക് ഒരു ​ഗഡു പെൻഷൻകൂടി അനുവദിച്ചു. ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന് മുൻപ് വിതരണംചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാല​ഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചമുതൽ ​ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും

## Article Content

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷൻ ​ഗുണഭോക്താക്കൾക്ക് ഒരു ​ഗഡു പെൻഷൻകൂടി അനുവദിച്ചു. ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന് മുൻപ് വിതരണംചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാല​ഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചമുതൽ ​ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും

26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിലാകും തുക എത്തുക. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കെെമാറും. വിഷുവിന് മുൻപ് മുഴുവൻ പേർ‍ക്കും പെൻഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി ബാല​ഗോപാൽ നിർദേശിച്ചു.

8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനംവഴിയാണ് ​ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/281326/pension-have-been-announced)